News Updates

***... Welcome to all to the new academic year.......

Sunday, 30 June 2013

Wednesday, 26 June 2013

HSE I Exam - Revaluation

Fee for Revaluation: Rs :500/ Paper
Last Date for submitting  Application :June 29th
Head of Account : 
     0202 - 01 - 102 - 97 (03) Other Receipts

Friday, 21 June 2013

Prayerful Homage...

പാലാ രൂപത കോർപ്പറേറ്റ്  വിദ്യാഭ്യാസ ഏജൻസി 
മുൻ സെക്രട്ടറി (1997 -2002)
വെരി.റെവ. ഫാ . തോമസ്‌  ഈറ്റക്കകുന്നേലിന്  
സെന്റ് തോമസ് സ്കൂളിന്റെ  പ്രാർത്ഥനാ നിർഭരമായ ആദരാഞ്ജലികൾ ......
സംസ്കാര ശുശ്രുഷകൾ  ജൂണ്‍ 23 ന്  ഭരണങ്ങാനത്ത്  ഉള്ള സഹോദര ഭവനത്തിൽ ഉച്ചയ്ക്ക്  1 മണിയ്ക്ക്  ആരംഭിയ്ക്കും
സംസ്കാര കർമ്മം  ഭരണങ്ങാനം സെന്റ്‌  മേരീസ്  ദൈവാലയത്തിൽ ...

Tuesday, 18 June 2013

First Year Results Announced

HSS First Year Results Announced
Click to check your Result

Click to Get Detailed Results Science 

Click to get Detailed Results Humanities 

Appy for Revaluation Before 29th June
Fee for Revaluation : Rs 500/ per paper
Fee for Photocopy : Rs.300/ per paper
Fee for Scrutiny : Rs.100/ per paper

 

Sunday, 16 June 2013

First allotment Admission

ഏകജാലക പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ്  പ്രസിദ്ധീകരിച്ചു . അലോട്ട്മെന്റ്  ലഭിച്ചവർ നിർബന്ധമായും അഡ്മിഷൻ ലഭിച്ച  സ്കൂളിൽ അസ്സൽ  സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷാകർത്താവിനൊപ്പം ജൂണ്‍ 19, 5 PM ന് മുൻപ്  ഹാജരായി അഡ്മിഷൻ സ്വീകരിയ്ക്കേണ്ടതാണ് . ഒന്നാം ഓപ്‌ഷൻ അലോട്ട്മെന്റ്  ലഭിച്ചവർ ഫീസടച്ച്  സ്ഥിര പ്രവേശനവും മറ്റുള്ളവർ താല്കാലിക അഡ്മിഷനും സ്വീകരിക്കേണ്ടതാണ് . താഴ്ന്ന ഓപ് ഷനിൽ പ്രവേശനം ലഭിച്ചവർക്ക്  താല്പര്യമുള്ള പക്ഷം ഉയർന്ന ഓപ് ഷനുകൾ റദ്ദാക്കി പ്രവേശനം സ്ഥിരപ്പെടുത്തവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചതിന് ശേഷം പ്രവേശനം നേടാതിരിക്കുന്നവർക്ക്  ഏകജാലക സംവിധാനത്തിൽ പിന്നീട് അഡ്മിഷൻ ലഭിക്കുന്നതല്ല .

അഡ്മിഷൻ തിയതികൾ : ജൂണ്‍ 17,18,19
ഹാജരാക്കേണ്ട രേഖകൾ : 
Original  Marklist, Transfer Certificate, Conduct Certificate, Properly Filled Allotment Letter

NCC / Scout/ SPC/ Swimmimg Proof Certificates
Jawan Dependency Certificate  
Caste Certificate if caste is different on SSLC Book

Plus One Course Cancellation Certificate if TC is from Higher Secondary School

അഡ്മിഷൻ സമയം രാവിലെ 10.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ





Trees for Tomorrow

നാളേയ്കൊരു മരം ..
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം അറിയപ്പെടുന്ന യുവ കർഷകൻ ശ്രീ. ടിംസ് പോത്തൻ ജോസഫ് നിർവഹിയ്ക്കുന്നു .പ്രിൻസിപ്പൽ വെരി. റെവ. ഫാ . ബർക്ക്മാൻസ്  കുന്നുംപുറം ,ഇക്കോ  ഇ ഇക്കോ പരിസ്ഥിതി ക്ലബ്ബ്  കോ ഓർഡിനേറ്റർ മാത്യു  എം കുര്യാക്കോസ്  എന്നിവർ സമീപം

Friday, 14 June 2013

A day with the Destitutes

   പാലാ സെന്റ്‌ തോമസ്‌  ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ 2013 ജൂണ്‍ 15 ന് കരൂർ ബോയ്സ് ടൌണിലെ പ്രായമേറിയ അന്തേവാസികളെ ആദരിയ്ക്കുന്നു . ഇതോടൊപ്പം സ്കൂളിലെ നേച്ചർ  ക്ലബ്  ' ഇക്കോ ഇ ഇക്കോ ' ജൈവ രീതിയിൽ കൃഷി ചെയ്ത കപ്പ കൃഷിയുടെ വിളവെടുപ്പും കപ്പ സദ്യയും സംഘടിപ്പിയ്ക്കുന്നു .തദവസരത്തിൽ പാലാ രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി വെരി. റെവ  ഫാ. മാത്യു ചന്ദ്രൻ കുന്നേൽ സന്ദേശം നല്കുന്നു .

I T Lab Inauguration

ബഹുമാനപ്പെട്ട എം പി ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച്  നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ശ്രീ ജോസ് കെ മാണി നിർവഹിയ്ക്കുന്നു . മാനേജർ വെരി. റെവ. ഫാ. സെബാസ്ത്യൻ കൊല്ലംപറമ്പിൽ , മുനിസിപ്പൽ ചെയർമാൻ  ശ്രീ കുര്യാക്കോസ്  പടവൻ, പ്രിൻസിപ്പൽ റെവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം , അസിസ്റ്റന്റ്  മാനേജർ റെവ ഫാ മാർട്ടിൻ കുറ്റിയാനി , മുനിസിപ്പൽ കൌണ്‍സിലർമാരായ ശ്രീ.ജോജോ കുടക്കച്ചിറ, ശ്രീ. സാബു അബ്രഹാം , ശ്രീമതി.ലീനാ ജോർജ്ജ് , പി റ്റി എ  പ്രസിഡണ്ട്‌ അഡ്വ. കെ സി ജോസഫ് , പി റ്റി എ പ്രതിനിധികൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ  സമീപം

Sunday, 9 June 2013

Inauguration of Computer Lab

ബഹുമാനപ്പെട്ട M P ശ്രീ.ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം ജൂണ്‍ 10 ന്  11 മണിയ്ക്ക് ശ്രീ ജോസ് കെ മാണി M P നിർവഹിയ്ക്കുന്നു . ലാബിന്റെ വെഞ്ചരിപ്പ്` കർമ്മം ആദരണീയനായ മാനേജർ റെവ .ഫാ .സെബാസ്ത്യൻ കൊല്ലംപറമ്പിൽ നിർവഹിയ്ക്കുന്നു .തദവസരത്തിൽ ഏവരുടെയും മഹനീയ സാന്നിദ്ധ്യം ക്ഷണിയ്ച്ചുകൊള്ളുന്നു

Tuesday, 4 June 2013

"ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും
ഇവിടെ കിടക്കുന്ന കാട്ടു കല്ലിലുമുണ്ട്
വിവിധ സനാതന ചൈതന്യ പ്രതീകങ്ങൾ "
   - പാലാ നാരായണൻ നായർ
ജൂണ്‍ 5 ..ലോക പരിസ്ഥിതി ദിനം ..
കൈ കോർക്കാം ..കരുതി വയ്ക്കാം ..നാളേയ്ക്കായ്